അതേസമയം, രോഗബാധിതരെ ഇന്‍സ്റ്റിറ്റ്യൂട്ട് ക്വാറന്റീന്‍ ചെയ്യുന്നില്ലെന്നും പരീക്ഷകള്‍ മാറ്റിവക്കാനോ വൈറസ് ബാധിതര്‍ക്ക് ഇളവ് നല്‍കാനോ തയ്യാറാകുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. പരീക്ഷകളില്‍ ഇളവ് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മാര്‍ച്ച് 18നും 20നും ഇടയില്‍ 6 മത്സരങ്ങളാണ് ഉള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അവര്‍ പരീക്ഷയ്ക്ക് വന്നിരുന്നു. പിന്നീടാണ് അവരെ ഐസൊലേറ്റ് ചെയ്തത് എന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ആരോപണങ്ങള്‍ ഐഐഎംഎ നിഷേധിച്ചു. കൊവിഡ് പോസിറ്റീവായാല്‍ സ്വയം ക്വാറന്റീന്‍ ചെയ്യണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കാറുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ക്വാറന്റീന്‍ സംവിധാനത്തിലേക്ക് മാറേണ്ടതാണെന്നും ഐഐഎംഎ വിശദീകരിച്ചു.

0 التعليقات: