ദുബായ്: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് 10 ദിവസത്തേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി യു എ ഇ. ഏപ്രില്‍ 24 ശനിയാഴ്ച വൈകിട്ട് 6 മണി മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.
ഇന്ത്യയിലെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആണ് ഈ തീരുമാനം. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട് .
ഈ രാജ്യങ്ങളില്‍ കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ ട്രാന്‍സിറ്റ് യാത്ര നടത്തിയവര്‍ക്കും യു എ ഇയിലേയ്ക്ക് വരാന്‍ കഴിയില്ല.

0 التعليقات: