Monday, 12 April 2021

100 കുടുംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റ് നല്‍കി : ഉളുവാറില്‍ റമളാന്‍ ക്യാമ്പയിന് തുടക്കം


ഉളുവാര്‍ :'വിശുദ്ധ  റമളാന്‍: ആത്മ  വിചാരത്തിന്റെ  കാലം 'എന്ന  പ്രമേയത്തില്‍  എസ് .വൈ .എസ്  സംസ്ഥന  വ്യാപകമായി  ആചരിക്കുന്ന റമളാന്‍  ക്യാമ്പയിന്‍  ഭാഗമായി  ഉളുവാര്‍  യുണിറ്റ്  പരിപാടികള്‍ തടുങ്ങി .എസ് .വൈ .എസ്  സാന്ത്വനം  റിലീഫ്  ഭാഗമായി ഒന്നാം  ഘട്ടം  100 കുടുംബങ്ങള്‍ക്ക് ഇഫ്താര്‍  കിറ്റ്   വിതരണം  നടത്തി.ഉളുവാര്‍ സുന്നി  സെന്ററില്‍  നടന്ന  ചടങ്ങില്‍  ലത്തീഫ് ഏറോസോഫ്‌റ്  യുണിറ്റ്  എസ് .വൈ .എസ്  പ്രസിഡന്റ്  മുസ്തഫ സഖാഫിക്ക്  നല്‍കി  വിതരണോല്‍ഘടനം  നടത്തി.കേരള മുസ്ലിം  ജമാഅത്ത്  വൈ .പ്രസിഡന്റ്  മുഹമ്മദ്  കുഞ്ഞി  അധ്യക്ഷത  വഹിച്ചു .എസ് .വൈ .എസ്  ഭാരവാഹികളായ  സിദ്ധീഖ്  യു .എ ,ജഹ്ഫര്‍  കൊടുവ ,സ്വാദിഖ്  യു  കെ ,സിദ്ധീഖ്  ഗുദര്‍ ,അബ്ബാസ്  ഇ .കെ ,അബ്ബാസ്  കെ .ബി,അമീന്‍ ,ബഷീര്‍  ബൈക്കട്ട ,ഫാറൂഖ്  യു .എ തുടങ്ങിയവര്‍ സംബന്ധിച്ചു .മുഹമ്മദ്  കുഞ്ഞി  ഉളുവാര്‍  സ്വാഗതം  പറഞ്ഞു .

പത്ത് ദിവസം  നീണ്ട് നില്കുന്ന  മത  വിജ്ഞാന  വേദി ,മഹ്‌റളറത്തുല്‍  ബദ്രിയ്യ ,ഇഫ്താര്‍  മീറ്റ് ,ബദര്‍  അനുസ്മരണം ,ഉല്‍ബോധനം,പാവപ്പെട്ടവര്‍ക്ക് പെരുന്നാള്‍   സാന്ത്വനം തുടങ്ങിയ  പരിപാടികള്‍  ക്യാമ്പയിന്‍  ഭാഗമായി  നടക്കും .



SHARE THIS

Author:

0 التعليقات: