Thursday 29 April 2021

ഇന്ത്യ - യു എ ഇ യാത്ര നിരോധനം മെയ് 14 വരെ നീട്ടി


അബുദാബി: ഇന്ത്യയില്‍ നിന്നും യു എ ഇ ലേക്കുള്ള യാത്ര വിമാന നിരോധനം വീണ്ടും പത്ത് ദിവസത്തേക്ക് നീട്ടി. ഇന്ത്യയില്‍ നിന്നും യു എ ഇ ലേക്കുള്ള വിമാന സര്‍വീസ് മെയ് 14 വരെ നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ ലൈന്‍സ് ട്രാവല്‍ ഏജന്റുമാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ അറിയിച്ചു.


ഏപ്രില്‍ 24 ന് രാത്രി 11.59 ന് ആരംഭിച്ച യാത്ര നിരോധനം 10 ദിവസം പിന്നിട്ട് മെയ് നാലിന് അവസാനിക്കേണ്ടതായിരുന്നു. ഇതാണ് വീണ്ടും 10 ദിവസത്തേക്ക് കൂടി നീട്ടിയത്. യുഎഇ പൗരന്മാര്‍, ഇരു രാജ്യങ്ങളിലേയും നയതന്ത്രഉദ്യോഗസ്ഥര്‍, ബിസിനസുകാരുടെ വിമാനങ്ങള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവരെ യാത്ര വിളക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയും വിമാനത്താവളത്തിലെ പിസിആര്‍ പരിശോധനക്ക് വിദേയമാവുകയും വേണം.

 

രാജ്യത്ത് പ്രവേശിച്ചതിന് നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളില്‍ പി സി ആര്‍ പരിശോധനക്ക് വിധേയമാകണമെന്നും അധികൃതര്‍ അറിയിച്ചു.




SHARE THIS

Author:

0 التعليقات: