ബദിയടുക്ക: കൊവിഡ് രോഗിയെയും കൊണ്ട് പോകുകയായിരുന്ന 108 ആംബുലന്‍സ് സ്‌കൂടറിലിച്ച് 16 കാരന്‍ മരിച്ചു. സ്‌കൂടറോടിച്ച യുവാവിന് ഗുരുതരമായി പരിക്കേറ്റു.
ബദിയടുക്ക പെര്‍ഡാല പയ്യാലടുക്കയിലെ ഹമീദ് - സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ശാഹില്‍ (16) ആണ് മരിച്ചത്. പെര്‍ഡാല നവജീവന്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂടറോടിച്ച പെര്‍ഡാലയിലെ ഇബ്രാഹിമിന്റെ മകന്‍ അബ്ദുസ്സമദിനെ (19) ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 5.30 മണിയോടെ കാസര്‍കോട്ട് നിന്നും മൂന്ന് കൊവിഡ് രോഗികളെയും കൊണ്ട് ഉക്കിനടുക്ക മെഡികല്‍ കോളജിലേക്ക് വരുമ്പോള്‍ ബദിയടുക്ക സര്‍കിളിനടുത്ത് വെച്ചാണ് സ്‌കൂടറിലിച്ചത്.
കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു ശാഹിലും സമദും. ആംബുലന്‍സ് ഇടിച്ച ശേഷം സ്‌കൂടറിനെ അല്‍പ്പദൂരം വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് നിന്നത്.
തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ ശാഹിലിനെയും സമദിനെയും ഉടന്‍ തന്നെ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരതരമായതിനാല്‍ ഇരുവരെയും മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ശാഹില്‍ വഴിമധ്യേ മരണപ്പെട്ടു.
ശാഹിലിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
സഹോദരങ്ങള്‍: അല്‍ഹജ്, ജഫീന്‍, അമാന. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

0 التعليقات: