Monday, 19 April 2021

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്കും വാക്സിന്‍


മെയ് ഒന്നാം തിയതി മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കെല്ലാം വാക്സിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള കൊവിഡ് പ്രതിരോധ മുന്നണി പോരാളികള്‍, 65, 45 വയസ്സ് മുതലുള്ളവര്‍ എന്നിവര്‍ക്കാണ് നിലവില്‍ വാക്സിന്‍ നല്‍കുന്നത്.

മൂന്നാം ഘട്ട വാക്സിന്‍ വിതരണം കൂടുതല്‍ ഉദാരമാക്കി 18 വയസ്സിന് മുകളിലുള്ളവരെയും ഭാഗമാക്കുമെന്ന് കേന്ദ്രം അറിയിച്ചു. നിലവില്‍ 12 കോടിയിലേറെ പേര്‍ക്ക് രാജ്യത്ത് വാക്സിന്‍ നല്‍കിയിട്ടുണ്ട്.


അതേസമയം, രാജ്യം വാക്സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളും വേണ്ടത്ര വാക്സിന്‍ ലഭ്യമാകുന്നില്ലെന്ന് വെളിപ്പെടുത്തി. കേരളത്തിലും വാക്സിന്‍ ക്ഷാമം രൂക്ഷമാണ്. മിക്ക വാക്സിനേഷന്‍ സെന്ററുകളും താത്കാലികമായി നിര്‍ത്തിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: