Monday, 19 April 2021

കോവിഡ് വ്യാപനം: നീലേശ്വരത്ത് വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ച അടച്ചിടും


നീലേശ്വരം: കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നീലേശ്വരം നഗരസഭയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തും. വ്യാപാരസ്ഥാപനങ്ങള്‍ ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടും. വിവാഹം, മരണം, ഗൃഹപ്രവേശം, മതപരമായ ചടങ്ങുകള്‍ എന്നിവ പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ് നടത്തേണ്ടത്.


വിവാഹം, ഗൃഹപ്രവേശം, വിവാഹ നിശ്ചയം എന്നിവയില്‍ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി മുന്‍കൂട്ടി നഗരസഭയെയും പൊലീസിനെയും അറിയിക്കണം. കലാകായിക വിനോദങ്ങള്‍ നഗരസഭാ പരിധിയില്‍ പൂര്‍ണമായും നിരോധിക്കും. വ്യാപാര സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് മണി വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. 


നഗരസഭാതല ജാഗ്രതാസമിതി യോഗത്തിലാണ് തീരുമാനങ്ങള്‍ കൈകൊണ്ടത്. ആളുകള്‍ പരമാവധി വീടുകളില്‍  നിന്നും പുറത്തിറങ്ങരുതെന്ന് യോഗം അഭ്യര്‍ഥിച്ചു. വാക്സിന്‍ ലഭ്യതയനുസരിച്ച് കൂടുതല്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നടത്താനും യോഗം തീരുമാനിച്ചു.



SHARE THIS

Author:

0 التعليقات: