തിരുവനന്തപുരം: കേരളം സ്വന്തം നിലയ്ക്ക് വാക്‌സീന്‍ വാങ്ങാന്‍ തീരുമാനിച്ചു. ഇതിന്റെ നടപടി ഇന്ന് തന്നെ ആരംഭിക്കും. 330693 ഡോസ് വാക്‌സീനാണ് സംസ്ഥാനത്ത് ഇപ്പോള്‍ ആകെ സ്റ്റോക്കുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വാക്‌സീന്‍ വിതരണം സ്വകാര്യ മേഖല വഴി കൂടിയാക്കാനുള്ള കേന്ദ്ര തീരുമാനത്തില്‍ എന്ത് നയം കൈക്കൊള്ളണമെന്ന ആലോചനയിലാണ് . 18 വയസിനും 45വയസിനും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സീന്‍ വിതരണമാണ് സ്വകാര്യ മേഖല വഴി നടത്താന്‍ നോക്കുന്നത്.
കഴിഞ്ഞ ദിവസം വാക്‌സീന്‍ നല്‍കിയത് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്‌തെത്തിയ 194427പേര്‍ക്കാണ് . 3.3 ലക്ഷം ഡോസ് വാക്‌സീനാണ് ഇനിയുള്ളത് . മൂന്ന് ദിവസം കൊണ്ട് ഒരു ദിവസം ഒരു ലക്ഷം പേര്‍ക്ക് വീതം നല്‍കിയാല്‍ സ്റ്റോക്ക് തീരും. അതായത് വ്യാഴാഴ്ച മുതല്‍ വാക്‌സീനേഷന്‍ ഇല്ലാതാകും. വാക്‌സിനേഷന്‍ ക്യാംപുകളുടെ എണ്ണം നിലവില്‍ ഓരോ ജില്ലയിലും പരമാവധി കുറച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ അടുത്ത ശനിയാഴ്ച വരെയുള്ള പൂര്‍ണമായിട്ടുണ്ട്. പുതിയ രജിസ്‌ട്രേഷന്‍ തുടങ്ങാന്‍ ഇനി വാക്‌സീന്‍ എത്തുന്ന മുറയ്ക്കുമാത്രമേ കഴയുവെന്ന സ്ഥിതിയാണ്. ഈ ഘട്ടത്തിലാണ് സ്വന്തം നിലയില്‍ വാക്‌സീന്‍ വാങ്ങാനുള്ള ആലോചന.

0 التعليقات: