മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനു മോഹനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. മൂകാംബികയില്‍ നിന്ന് കടന്ന സനു മോഹനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
സനു മോഹനായി കര്‍ണാടകയിലും ഗോവയിലും ആന്ധ്രാപ്രദേശിലും ഉള്‍പ്പെടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സനു മോഹന്റെ യാത്ര പൊതുഗതാഗതം മാത്രം ഉപയോഗിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാര്‍ വിറ്റു കിട്ടിയ പണം ഉപയോഗിച്ചാണ് സനു മോഹന്റെ യാത്രയെന്നാണ് പൊലീസ് കരുതുന്നത്. സനു മോഹന്‍ സ്വന്തം ഫോണോ എടിഎം സൗകര്യങ്ങളോ ഉപയോഗിക്കുന്നില്ലെന്നും പൊലീസ് പറയുന്നു. അതേസമയം, വൈഗയുടെ ശരീരത്തില്‍ നിന്ന് ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെന്ന വാര്‍ത്ത പൊലീസ് സ്ഥിരീകരിച്ചു.

0 التعليقات: