Wednesday, 21 April 2021

ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍


മസ്‌ക്കത്ത്: ഇന്ത്യക്കാര്‍ക്ക് ഒമാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. സുപ്രീം കമ്മിറ്റിയാണ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവിറക്കിയത്. ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ പ്രവേശന വിലക്ക് നിലവില്‍ വരും. 


എത്ര ദിവസത്തേക്കാണ് പ്രവേശന വിലക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ചവര്‍ക്കും ഒമാനില്‍ പ്രവേശിക്കാന്‍ കഴിയില്ല. പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യക്കാര്‍ക്കും ഒമാന്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: