Wednesday, 21 April 2021

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം


പോര്‍ട്ട്ബ്ലെയര്‍  - ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.വ്യാഴാഴ്ച പുലര്‍ച്ചെ 1.04നായിരുന്നു ഭൂചലനമുണ്ടായത് ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പോര്‍ട്ട്ബ്ലെയറില്‍നിന്ന് 97 കിലോമീറ്റര്‍ കിഴക്ക് ഭാഗത്തായിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.


 





SHARE THIS

Author:

0 التعليقات: