Wednesday 28 April 2021

കൊടകര കവര്‍ച്ചാ കേസ്: പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്



കൊടകര കവര്‍ച്ചാ കേസിലെ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. അലി, സുജീഷ്, രഞ്ജിത്, റഷീദ്, എഡ്വിന്‍, ഷുക്കൂര്‍ എന്നീ ആറുപ്രതികള്‍ക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്. അതേസമയം കൊടകര കവര്‍ച്ചാ കേസില്‍ നഷ്ടപ്പെട്ട പണവും കണ്ടെടുത്തു. ഒന്‍പതാം പ്രതി ബാബുവിന്റെ വീട്ടില്‍ നിന്നാണ് 23 ലക്ഷം രൂപയും മൂന്ന് പവന്‍ സ്വര്‍ണ്ണവും കണ്ടെടുത്തത്.


അറസ്റ്റിലാവുന്നതിന് മുന്‍പ് സ്ഥലം വാങ്ങാനായി ബാബു 23 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പണം കിട്ടിയത്. 23,34,000 രൂപയും മൂന്ന് പവന്റെ സ്വര്‍ണ്ണവും കേരള ബാങ്കില്‍ ആറ് ലക്ഷം രൂപയുടെ ലോണ്‍ തിരിച്ചടച്ച രസീതും


കോണത്തുകുന്നിലെ വീട്ടില്‍ നിന്ന് കണ്ടെത്തി. ആകെ 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി.


പിടിച്ചെടുത്ത തുക അതില്‍ക്കൂടുതല്‍ വരുമെന്നതിനാല്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തന്നെയാണെന്ന് ഉറപ്പിക്കാന്‍ പൊലീസ് കൂടുതല്‍ പരിശോധന നടത്തും. ഇതിനിടെ വാഹനം പോകുന്ന വഴി കൃത്യമായി കവര്‍ച്ചാ സംഘത്തെ അപ്പപ്പോള്‍ അറിയിച്ചത് ഡ്രൈവറിന്റെ സഹായി റഷീദാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.



SHARE THIS

Author:

0 التعليقات: