Wednesday, 28 April 2021

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ച് യുവതിയെ ആക്രമിച്ച സംഭവം: വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു



പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വെച്ച് യുവതിയെ ആക്രമിച്ച കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റെയില്‍വേ പൊലീസിനോട് ഈ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് തിരിച്ചറിഞ്ഞത്.


ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നല്‍കിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ഇന്ന് രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂര്‍ പാസഞ്ചറില്‍ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.


മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണംയുവതിയെ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടത്. തലയ്ക്ക് സാരമായി പരുക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



SHARE THIS

Author:

0 التعليقات: