Sunday, 18 April 2021

ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കപില്‍ സിബല്‍


രാജ്യത്ത് കൊവിഡ്19 കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പശ്ചിമ ബംഗാളില്‍ ഉള്‍പ്പെടെ നടന്നുവരുന്ന തെരഞ്ഞെടുപ്പ് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും സിബല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു.

'കൊവിഡ്19 മുക്തരേക്കാള്‍ രാഗബാധിതര്‍ ഉയരുകയാണ്. മോദിജി: ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം. റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കൂ.' കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

കൊവിഡ്19 സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ റാലികളും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റദ്ദാക്കി. ഒപ്പം ജനങ്ങള്‍ വലിയ തോലില്‍ കൂടിചേരാനിടയാക്കുന്ന റാലികള്‍ ഒഴിവാക്കാനും നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ പ്രചാരണപരിപാടികളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശനനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പരസ്യപ്രചാരണസമയം കുറയ്ക്കുകയും നിശ്ശബ്ദപ്രചാരണത്തിന്റെ സമയം 72 മണിക്കൂറായി ദീര്‍ഘിപ്പിക്കുകയും ചെയ്തു. രാത്രി ഏഴ് മുതല്‍ രാവിലെ പത്ത് മണി വരെയുള്ള സമയത്ത് റാലികളോ പൊതുയോഗങ്ങളോ നടത്തുകയോ കൂട്ടം കൂടുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

അടുത്ത ദിവസങ്ങളിലായി പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിതരായെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.



SHARE THIS

Author:

0 التعليقات: