Monday, 5 April 2021

മായാത്ത സ്മരണകള്‍ അയവിറക്കി താജുശ്ശരീഅ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമത്തിന് പ്രൗഢ സമാപ്തി.

പുത്തിഗെ: സമസ്ത ഉപാധ്യക്ഷനായിരുന്ന താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദിന്റെ മായാത്ത സ്മരണകള്‍ അയവിറക്കി താജുശ്ശരീഅ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമത്തിന് പ്രൗഢ സമാപ്തി.  

അഞ്ച് പതിറ്റാണ്ട് കാലം ദീനീ വിജ്ഞാന വഴിയില്‍ ജീവിതം തീര്‍ത്ത അലിക്കുഞ്ഞി ഉസ്താദില്‍ നിന്ന് ലഭിച്ച അറിവനുഭവങ്ങളുടെ ദീപ്ത സ്മരണകള്‍ അയവിറക്കിയ അനുസ്മരണ സമ്മേളനം പണ്ഡിതര്‍ക്കും പഠിതാക്കള്‍ക്കും പ്രബോധകര്‍ക്കും ധന്യ ഓര്‍മ്മകളായി.


ഷിറിയ ലത്തീഫിയയില്‍ നടന്ന പരിപാടിയില്‍ പ്രാസ്ഥാനിക പ്രവര്‍ത്തകരും ഉസ്താദിന്റെ ശിഷ്യന്മാരുമടങ്ങുന്ന ആയിരക്കണക്കിന് ആളുകള്‍ സംബന്ധിച്ചു. ത്വാഗവും സുന്നത്ത് ജമാഅത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനും വളരെ ഏറെ ത്യാഗം സഹിച്ച പണ്ഡിതനായിരുന്നു അലിക്കുഞ്ഞി മുസ്ലാരെന്ന് കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.


ഉസ്താദിന്റെ വിനയ പെരുമാറ്റവും ഹൃദയത്തില്‍ തട്ടിയ ഉപദേശങ്ങളും അനേകായിരം ആളുകളെ ഹിദായത്തിന്റെ വഴിയിലേക്ക് ആകര്‍ശിച്ചിട്ടുണ്ടെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.



SHARE THIS

Author:

0 التعليقات: