Monday, 5 April 2021

ഷാര്‍ജയില്‍ കാസര്‍കോട് സ്വദേശി മരണപ്പെട്ടു.

കാസര്‍കോട്: ഷാര്‍ജയില്‍ കാസര്‍കോട് സ്വദേശി കോവിഡ് ബാധിച്ച് മരണപ്പെട്ടു. അര്‍ളടുക്കയില്‍ താമസിക്കുന്ന സുള്ള്യ മുഹമ്മദ് എന്നവരുടെ മകന്‍ ശരീഫാണ് മരിച്ചത്. കിന്നിംഗാര്‍ പൊയ്ക്കണ്ടം അബ്ദുള്ളയുടെ മകള്‍ സമീദയാണ് ഭാര്യ. മക്കള്‍: ശമ്മാസ് (4), ശാസില്‍ (2)

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശരീഫിന്റെ ഭാര്യയും കുട്ടികളും, ഉമ്മയും, ഉപ്പയും വിസിറ്റ് വിസയില്‍ ദുബൈയിലെത്തിയിരുന്നു.  ഭാര്യയേയും രണ്ട് കുട്ടികളും ഇന്നലെ രാത്രി നാട്ടിലേക്ക് തിരിച്ച് മടങ്ങുകയും ചെയ്തിരുന്നു. 


ശരീഫിന്റെ ഉമ്മ ഇപ്പോള്‍ ഐ.സി.യുവിലാണ്. പിതാവിനെ ഓക്‌സിജന്റെ സഹായത്തോടെ നാട്ടിലയക്കാനുള്ള ശ്രമം നടന്നുവരികയാണ്.



SHARE THIS

Author:

0 التعليقات: