കോട്ടയം:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി. അദ്ദേഹം ആശുപത്രി വിട്ട് വീട്ടിലെത്തിയതായി മകന്‍ ചാണ്ടി ഉമ്മന്‍ അറിയിച്ചു. ഫേസ്ബുക്കിലാണ് ചാണ്ടി ഉമ്മന്‍ ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ എട്ടിനാണ് ഉമ്മന്‍ ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകന്‍ ചാണ്ടി ഉമ്മനും കൊവിഡ് മുക്തനായിട്ടുണ്ട്.

0 التعليقات: