Monday, 26 April 2021

തിരുവനന്തപുരം വാക്സിനേഷന്‍ കേന്ദ്രത്തില്‍ വന്‍ തിരക്ക്; മൂന്ന് പേര്‍ കുഴഞ്ഞുവീണു

 


തിരുവനന്തപുരത്ത് വാക്സിനേഷന്‍ കേന്ദ്രത്തില്‍ തിക്കും തിരക്കും. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലാണ് വാക്സിനെടുക്കാന്‍ എത്തിയവരുടെ നീണ്ട നിര. കഴിഞ്ഞ ദിവസം വാക്സിന്‍ എടുക്കാന്‍ കഴിയാതെ മടങ്ങിയവരും ഇന്നെത്തിയതാണ് തിരക്കിന് കാരണമായത്. മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വന്നതോടെ മൂന്ന് വയോധികര്‍ കുഴഞ്ഞുവീണു.


വാക്സിന്‍ സ്വീകരിക്കാന്‍ നിരവധി പേരാണ് ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ എത്തിയത്. സാമൂഹിക അകലം ഉള്‍പ്പെടെ കൃത്യമായ പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് വാക്സിനേഷന്‍ നടന്നത്. വാക്സിന്‍ സ്വീകരിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നതോടെ മൂന്ന് പേര്‍ കുഴഞ്ഞുവീണു. ആംബുലന്‍സ് ഇല്ലാതിരുന്നതിനാല്‍ 108 ആംബുലന്‍സ് വിളിച്ചു വരുത്തിയാണ് കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.



SHARE THIS

Author:

0 التعليقات: