തിരുവ
നന്തപുരം: പുതിയ വാഹനങ്ങള്‍ക്ക് ഇനി ഷോറൂമില്‍നിന്നുതന്നെ സ്ഥിരം രജിസ്േട്രഷന്. താല്‍ക്കാലിക രജിസ്ട്രേഷനും ഗ്രൗണ്ടിലെ പരിശോധനയും ഒഴിവാക്കി മോേട്ടാര്‍ വാഹനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറങ്ങി.
അതിസുരക്ഷ നമ്ബര്‍ പ്ലേറ്റ് ഘടിപ്പിച്ച ശേഷമേ വാഹനങ്ങള്‍ ഇനി മുതല്‍ ഷോറൂമില്‍നിന്ന് നിരത്തിലിറങ്ങൂ. നമ്ബര്‍ പ്ലേറ്റില്ലാതെ വാഹനങ്ങള്‍ വിട്ടുകൊടുത്താല്‍ ഡീലര്‍ക്ക് പിഴ ചുമത്തും. ഫലത്തില്‍ 'ഫോര്‍ രജിസ്ട്രേഷന്' സ്റ്റിക്കറൊട്ടിച്ച വാഹനങ്ങള്‍ നിരത്തില്‍നിന്ന് അപ്രത്യക്ഷമാകും.
സ്ഥിരം രജിസ്േട്രഷനുവേണ്ടിയുള്ള അപേക്ഷകള്‍ സൂക്ഷ്മ പരിശോധനക്കുശേഷമേ ഡീലര്‍മാര്‍ പരിവാഹന്‍ വഴി അപ്രൂവ് ചെയ്യാന്‍ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകള്‍ രജിസ്േട്രഷനുവേണ്ടി മനഃപൂര്‍വം അപേക്ഷിച്ചാല്‍ ആ വാഹനത്തിെന്റ 10 വര്‍ഷത്തെ നികുതിക്ക് തുല്യമായ തുക പിഴയായി ഡീലറില്‍നിന്ന് ഇൗടാക്കും. ഡീലര്‍ അപ്ലോഡ് ചെയ്യുന്ന വാഹനവിവരങ്ങള്‍ ഉടന്‍ ബന്ധപ്പെട്ട അസി. മോേട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിക്കും.
ഒാരോ ദിവസവും വൈകീട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി അതത് ദിവസം തന്നെ നമ്ബര്‍ അനുവദിക്കണം. പരിശോധനയില്‍ എന്തെങ്കിലും കുറവുകള്‍ കണ്ടെത്തിയാല്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകള്‍ മാറ്റിവെക്കാവൂവെന്നും സര്‍ക്കുലറില്‍ നിഷ്കര്‍ഷിക്കുന്നു.
അപേക്ഷകള്‍ മുന്‍ഗണന ക്രമത്തിലേ പരിഗണിക്കാവൂ. മുന്‍ഗണന തെറ്റിച്ചതായി കണ്ടെത്തിയാല്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്കായിരിക്കും ഉത്തരവാദിത്തം. ഫാന്‍സി നമ്ബറിന് അേപക്ഷയോടൊപ്പം താല്പര്യപത്രം നല്‍കണം. ഇൗ വിവരം ഡീലര്‍ സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തും. ഇൗ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന് അനുവദിക്കും.
എന്നാല്‍, വാഹനം വാങ്ങിയയാള്‍ക്ക് വിട്ടുകൊടുക്കില്ല. ഫാന്‍സി നമ്ബര്‍ ലഭിക്കുകയും അതിസുരക്ഷ നമ്ബര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനങ്ങള്‍ ഉടമക്ക് നല്‍കൂ.
നമ്ബര്‍ റിസര്‍വേഷനുവേണ്ടി താല്‍ക്കാലിക രജിസ്ട്രേഷന് നേടുകയും എന്നാല്‍, നമ്ബര്‍ ലേലത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന പക്ഷം മറ്റൊരു നമ്ബര്‍ റിസര്‍വ് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ആ വിവരം രേഖാമൂലം ഓഫിസ് മേധാവിയെ അറിയിക്കണം. അവര്‍ക്ക് സാധാരണ ക്രമത്തില്‍ നമ്ബര്‍ ലഭ്യമാക്കും.
നമ്ബര്‍ അനുവദിച്ചാല്‍ നിലവിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് തയാറാക്കി വാഹന ഉടമക്ക് തപാലില്‍ അയക്കും.

0 التعليقات: