കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന് മാനുഷിക പരിഗണന നല്‍കി, ആരോഗ്യം സംരക്ഷിക്കാന്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കത്തയച്ചു.
മാധ്യമ വാര്‍ത്തകളില്‍ നിന്ന് ലഭിച്ച വിവര പ്രകാരം, മധുര മെഡിക്കല്‍ കോളേജില്‍ ദയനീയമായ നിലയിലാണ് നിലവില്‍ സിദ്ധീഖ് കാപ്പനുള്ളത്. കോവിഡും മറ്റു രോഗങ്ങളും മൂലം ആരോഗ്യാവസ്ഥ ദയനീയമാണ്. പ്രാഥമിക മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട്, കൈ ബന്ധിക്കപ്പെട്ട അവസ്ഥയില്‍, ബാത്‌റൂമിലേക്ക് പോലും പോകാന്‍ അനുവദിക്കപ്പെടാത്ത വിധത്തില്‍ ദിവസങ്ങളായി അദ്ദേഹത്തെ അവശമായ അവസ്ഥയില്‍ വെച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
അതിനാല്‍, അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുകയും, ആവശ്യമെങ്കില്‍ ന്യൂ ഡല്‍ഹിയിലെ എയിംസിലേക്കോ കേരളത്തിലേക്കോ മാറ്റി, മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യത്തെപ്പെട്ടു.

0 التعليقات: