ചണ്ഡീഗഢ്: പഞ്ചാബില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വൈകീട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെയാണ് കര്‍ഫ്യൂ.ഇതിന് പുറമെ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെളളിയാഴ്ച വൈകീട്ട് ആറുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിവരെയാണ് ലോക്ക്ഡൗണ്‍.പഞ്ചാബില്‍ ഇന്ന് 6980 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 76 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.
അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നും ലോക്ക്ഡൗണ്‍, കര്‍ഫ്യൂ നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭ്യര്‍ഥിച്ചു.

0 التعليقات: