Monday, 26 April 2021

പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങി മരിച്ചു; ഒരാളെ കാണാതായി


കുമ്പള: ഷിറിയ പുഴയില്‍ കുളിക്കാനിറങ്ങിയ വിവാഹസംഘത്തിലെ മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. 


കുമ്പളയിലെ ഒരു വീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കര്‍ണാടക പുത്തൂരിലെ കാര്‍ത്തിക്ക് (18), കീര്‍ത്തന്‍ (19) എന്നിവരാണ് മരിച്ചത്. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.


കുമ്പളയിലെ ഒരു വീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ പുഴയില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ ഒരാള്‍ മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടു പേരും മുങ്ങി പോയത്.


കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ടുപേരുടെ മൃതദേഹം കിട്ടിയത്. മൂന്നാമനായി നാട്ടുകാരും മത്സ്യ തൊഴിലാളികളും ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ തുടരുകയാണ്.



SHARE THIS

Author:

0 التعليقات: