ഛത്തീസ്ഗഢ് ബിജാപൂരില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ നടന്ന മാവോയിസ്റ്റ് അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായി അപലപിച്ചു.
'പ്രാഥമിക വിവര പ്രകാരം 22 പേരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തില്‍ സായുധ കലാപത്തിന് സ്ഥാനമില്ല. അക്രമം ഉപേക്ഷിക്കുകയും സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയുമാണ് വേണ്ടത്'- മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.
ചത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സൈനികരാണ് കൊല്ലപ്പെട്ടത്. മുപ്പത്തിയൊന്നോളം സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരുക്കേറ്റതായി സൂചനയുണ്ട്. ഏറ്റുമുട്ടലില്‍ പതിനഞ്ച് മാവോയിസ്റ്റുകളെ വധിച്ചതായി റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

0 التعليقات: