തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ യുവാക്കളോട് രക്തദാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 വയസ് കഴിഞ്ഞവര്‍ വാക്സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് രക്തദാനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രക്തദാനത്തിന് കൂടുതല്‍ ചെറുപ്പക്കാര്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷമെ രക്തദാനം ചെയ്യാന്‍ പാടുള്ളൂ.
കൊവിഡ് വ്യാപിച്ചതോടെ ബ്ലഡ് ബാങ്കുകളില്‍ രക്തം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെയാണ് ആഹ്വാനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുകയാണ്. നിയന്ത്രണങ്ങളും പ്രതിരോധവും കര്‍ശനമാക്കുവാന്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു.
കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 التعليقات: