Wednesday, 28 April 2021

വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കി; ഇതര സംസ്ഥാന തൊഴിലാളി ് പിടിയില്‍


 വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതിന് ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയില്‍. ബംഗാളിലെ ഇസ്ലാംപൂര്‍ സ്വദേശിയായ സജിത്ത് മൊണ്ഡല്‍(30)ആണ് പൊലീസ് പിടിയിലായത്.


മുവാറ്റുപുഴ കീച്ചേരിപടിയില്‍ ട്രെയിന്‍, ഫ്ളൈറ്റ് ടിക്കറ്റ് ബുക്കിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു സജിത്ത് മൊണ്ഡല്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റിന് ആവശ്യക്കാരേറി. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായിരുന്നു ഇയാള്‍ വ്യാജ ആര്‍.ടി.പി.സി.ആര്‍ പരിശോധനാഫലം നല്‍കിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കല്‍നിന്ന് പണമിടപാട് രേഖകളും നിരവധി ആധാര്‍ കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: