Monday, 26 April 2021

കൊവിഡ്: ബൈഡനുമായി മോദി ചര്‍ച്ച നടത്തി

 



ന്യൂഡല്‍ഹി - കൊവിഡ് വ്യാപനം രൂക്ഷമായതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ ചര്‍ച്ച നടത്തി. ഇരു രാജ്യത്തെയും കൊവിഡ്  സാഹചര്യത്തെ കുറിച്ച് സംസാരിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യക്ക് യുഎസ് നല്‍കുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചതായും മോദി ട്വിറ്ററില്‍ പറഞ്ഞു. കോവിഷീല്‍ഡ് വാക്സിന്‍ ഉത്പാദനത്തിന് അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും ഫോണില്‍ ചര്‍ച്ച നടത്തിയത്.

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ തകര്‍ന്നു പോയ ഇന്ത്യക്ക് സഹായഹസ്തവുമായി യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തുവന്നതിനു പിന്നാലെയാണ് യുഎസും സഹായം വാഗ്ദാനം ചെയ്തത്.


 





SHARE THIS

Author:

0 التعليقات: