ഇസ്സാഅത്തു സുന്ന ദർസ് പഴയ കടപ്പുറം താജുഷരീഅ ആലി ക്കുഞ്ഞി ഉസ്താദ് അനുസ്മരണ ദിക്ർ ദുആ മജ്ലിസ് സംഘടിപ്പിച്ചു
(ഉസ്താദ് അബ്ദുൽ മജീദ് അമാനി ഉൽഘാടനം ചെയ്തു.)
കാഞ്ഞങ്ങാട് : പഴയ കടപ്പുറം മുഹിയുദ്ധീൻ ജുമുഅ മസ്ജിദിന് കീഴിലുള്ള ഇസ്സാഅത്തു സുന്ന ദർസ് അസോസിയേഷൻ വിട പറഞ്ഞ സമസ്ത ഉപാധ്യക്ഷനും ഗുരുവര്യറും ആത്മീയ നേത്രത്വവുമായ താജുഷരീഅ ആലികുഞ്ഞി ഉസ്താദ് ശിരിയയുടെ അനുസ്മരണവും ദിക്ർ ദുആ മജ്‌ലിസും സംഘടിപ്പിച്ചു.
മുഹമ്മദ് പഴയ കടപ്പുറത്തിന്റെ അധ്യക്ഷതയിൽ ഉസ്താദ് അബ്ദുൽ മജീദ് അമാനി ഉൽഘാടനം ചെയ്തു.
ഇസ്ലാം വരച്ചു കാണിച്ച സ്വഭാവ മഹിമയുടെ യഥാർത്ഥ ഉദാഹരണമാണ് ഉസ്താദെന്നും. താഴ്മയുടെയും വാത്സല്ല്യത്തിന്റെയും നിറകുടമാണെന്നും. അവിടെത്തെ വിയോഗം മനുഷ്യകുലത്തിന് തീരാനഷ്ട്ടമാണെന്നും അനുസ്മരിച്ചു.
പരിപാടിയിൽ ലത്തീഫ് പട്ള സ്വാഗതവും സൽസബീൽ കുമ്പള നന്ദിയും പറഞ്ഞു.

0 التعليقات: