Sunday, 4 April 2021

സര്‍ക്കാരിന്റെ എല്ലാ നല്ല കാര്യത്തേയും വക്രീകരിക്കുന്നു'; പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി



പ്രതിപക്ഷത്തെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം സര്‍ക്കാരിന്റെ എല്ലാ നല്ല കാര്യത്തേയും വക്രീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറി. യുഡിഎഫ് ഭരണകാലത്ത് 7.45 രൂപയ്ക്ക് വൈദ്യുതി വാങ്ങിയവരാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാര്‍ കാറ്റാടി വൈദ്യുതിക്ക് നല്‍കുന്നത് 5.2 രൂപയാണ്. രാജ്യത്തെ എല്ല കോണ്‍ഗ്രസ് സര്‍ക്കാരുകളും ഉയര്‍ന്ന വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


സ്റ്റേറ്റ് ഫൈനാന്‍സസ് സ്റ്റഡി ഓഫ് ബഡ്ജറ്റ് എന്ന റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രസിദ്ധീകരണത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 31.2 ശതമാനമാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 33.1 ശതമാനവും പഞ്ചാബില്‍ 40.3 ശതമാനമാണ്. ഉത്തര്‍പ്രദേശില്‍ 34 ശതമാനവും പശ്ചിമബംഗാളില്‍ 37.1 ഉം ബിഹാറില്‍ 31.9 ശതമാനവുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം കടക്കെണിയിലാണെന്നത് വ്യാജപ്രചാരണമാണെന്ന് എല്ലാവര്‍ക്കും മനസിലാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



SHARE THIS

Author:

0 التعليقات: