Thursday 29 April 2021

രാജ്യത്ത്​ വാക്​സിന്‍ ക്ഷാമം തുടരുന്നു; മൂന്ന്​ ദിവ​സത്തേക്ക്​ മുംബൈയില്‍ വാക്​സിനേഷന്‍ നിര്‍ത്തിവെച്ചു

 


മുംബൈ: കോവിഡില്‍ വലയുന്ന ഇന്ത്യക്ക്​ മുന്നില്‍ വെല്ലുവിളിയായി വാക്സിന്‍ ക്ഷാമം തുടരുന്നു. പല സംസ്ഥാനങ്ങള്‍ക്കും ആവശ്യത്തിനുള്ള വാക്​സിന്‍ ലഭ്യമായിട്ടി​ല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വരുന്നുണ്ട്​. വാക്​സിന്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന്​ മുംബൈയില്‍ വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മൂന്ന്​ ദിവസത്തേക്ക്​ നിര്‍ത്തി​വെച്ചു.

വെള്ളിയാഴ്​ച മുതല്‍ വാക്​സിനേഷന്‍ മൂന്ന്​ ദിവസത്തേക്ക്​ നിര്‍ത്തുകയാണെന്ന്​ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. 45 വയസിന്​ മുകളിലുള്ളവര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വാക്​സിനായി ആരും തിരക്ക്​ കൂ​ട്ടേണ്ടതില്ലെന്നും ലഭ്യമായാല്‍ ഉടന്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

ആവശ്യത്തിന്​ വാക്​സിന്‍ ലഭ്യമായാല്‍ മാത്രമേ 45 വയസില്‍ താഴെയുള്ളവരുടെ വാക്​സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവെന്ന്​ ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അഡീഷണല്‍ കമീഷണര്‍ അശ്വിനി ഭിഡെ പറഞ്ഞു. മഹാരാഷ്​ട്രക്ക്​ പുറമേ പഞ്ചാബ്​, ഡല്‍ഹി, തമിഴ്​നാട്​, കേരള തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ആവശ്യത്തിന്​ വാക്​സിന്‍ ലഭ്യമാകുന്നില്ലെന്ന പരാതിയുമായി രംഗത്തുണ്ട്​.

Dailyhunt

SHARE THIS

Author:

0 التعليقات: