Monday, 26 April 2021

അന്തര്‍സംസ്ഥാനക്കാര്‍ നാടുവിടുന്നു; മീന്‍പിടിത്തം പ്രതിസന്ധിയിലേക്ക്​



ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയിലാണ്​ തൊഴിലാളികള്‍ കൂട്ടത്തോടെ പോകുന്നത്​

ബേ​പ്പൂ​ര്‍: അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത​തി​നാ​ല്‍ ബേ​പ്പൂ​രി​ല്‍ നി​ന്നു​ള്ള ബോ​ട്ടു​ക​ളു​ടെ മ​ത്സ്യ​ബ​ന്ധ​നം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​നി​ശ്ചി​ത​കാ​ല ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്കു പോ​കു​ന്ന​താ​ണ് ബോ​ട്ടു​ട​മ​ക​ള്‍​ക്ക് പ്ര​ശ്ന​മാ​യ​ത്.

ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ ദു​ര​നു​ഭ​വ​ങ്ങ​ളും, മാ​സ​ങ്ങ​ളോ​ളം ജോ​ലി​യും കൂ​ലി​യും ഇ​ല്ലാ​തെ പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത അ​വ​സ്ഥ​യും ഭ​ക്ഷ​ണ​ത്തി​ന് നേ​രി​ട്ട പ്ര​യാ​സ​ങ്ങ​ളും മു​ന്നി​ല്‍​ക​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ നാ​ടു​പി​ടി​ക്കു​ന്ന​ത്. ബ​ന്ധു​ക്ക​ളും വീ​ട്ടു​കാ​രും തി​രി​ച്ചു​വ​രു​ന്ന​തി​ന് നി​ര്‍​ബ​ന്ധി​ക്കു​ന്ന​തും, ഇ​വ​രു​ടെ കൂ​ട്ട​ത്തോ​ടെ​യു​ള്ള യാ​ത്ര​ക്ക് പ്രേ​ര​ക​മാ​യി. ബേ​പ്പൂ​ര്‍ ഫി​ഷി​ങ്​ ഹാ​ര്‍​ബ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന എ​ഴു​ന്നൂ​റോ​ളം ബോ​ട്ടു​ക​ളി​ല്‍ ഇ​രു​നൂ​റി​ല്‍ താ​ഴെ ബോ​ട്ടു​ക​ള്‍ മാ​ത്ര​മേ ഇ​പ്പോ​ള്‍ ക​ട​ലി​ല്‍ പോ​കു​ന്നു​ള്ളൂ. പ​ശ്ചി​മ​ബം​ഗാ​ള്‍, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്​​ട്ര, ഒ​ഡി​ഷ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ഴ​ക്ക​ട​ലി​ല്‍ മീ​ന്‍​പി​ടി​ത്ത​ത്തി​ന് ബേ​പ്പൂ​രി​ല്‍​നി​ന്നും ക​ട​ലി​ല്‍ പോ​കു​ന്ന​ത്.

മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ല്‍ ബോ​ട്ട് വ്യ​വ​സാ​യം വ​ലി​യ ന​ഷ്​​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് തൊ​ഴി​ലാ​ളി​ക​ളും ഉ​ട​മ​ക​ളും പ​റ​യു​ന്നു. ഡീ​സ​ല്‍ വി​ല​യി​ലു​ണ്ടാ​യ അ​നി​യ​ന്ത്രി​ത​മാ​യ വ​ര്‍​ധ​ന കാ​ര​ണം മ​ത്സ്യം ല​ഭി​ച്ചാ​ല്‍​പോ​ലും ന​ഷ്​​ട​ത്തി​ലാ​കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. മു​ഴു​വ​ന്‍ ബോ​ട്ടു​ക​ളും ക​ട​ലി​ല്‍​പോ​യാ​ല്‍ മാ​ത്ര​മാ​ണ്​ ഹാ​ര്‍​ബ​റി​ലും മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പൂ​ര്‍​ണ രീ​തി​യി​ല്‍ ജോ​ലി ല​ഭി​ക്കു​ക. മു​ഴു​വ​ന്‍ ബോ​ട്ടു​ക​ളും ക​ട​ലി​ല്‍ പോ​യാ​ല്‍ മാ​ത്ര​മേ, സാ​മ്ബ​ത്തി​ക ത​ക​ര്‍​ച്ച​യി​ല്‍ കൂ​പ്പു​കു​ത്തി​യ തീ​ര​ദേ​ശ മേ​ഖ​ല​ക്ക്​ പു​ത്ത​ന്‍ ഉ​ണ​ര്‍​വ് ല​ഭി​ക്കു​ക. മീ​ന്‍​പി​ടി​ത്ത തു​റ​മു​ഖം സ​ജീ​വ​മാ​കു​വാ​ന്‍, തി​രി​ച്ചു​പോ​കു​ന്ന അ​ന്ത​ര്‍​സം​സ്ഥാ​ന​ക്കാ​ര്‍ മ​ട​ങ്ങി​യെ​ത്തു​ക ത​ന്നെ വേ​ണം. തീ​വ്ര കോ​വി​ഡ് വ്യാ​പ​ന​ത്തി​‍െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​ല്‍ ബോ​ട്ടു​ട​മ​ക​ള്‍ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ണ്.


SHARE THIS

Author:

0 التعليقات: