Friday, 16 April 2021

കൈ നിറയെ വിഭവങ്ങളുമായ് എസ് വൈ എസ് കാനക്കോട് യൂണിറ്റ് സാന്ത്വനം

 


മുള്ളേരിയ:കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ആശങ്കയിലും ദുരിതത്തിലും കഴിയുന്ന നാട്ടുകാര്‍ക്ക് കൈനിറയെ ഭക്ഷണ ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കി മാതൃകയായിരിക്കുകയാണ് എസ് വൈ എസ്  കാനക്കോട് യൂണിറ്റ് സാന്ത്വനം. 

ബെള്ളൂര്‍ സര്‍ക്കിളില്‍ സാന്ത്വന രംഗത്ത് മികച്ചു നില്‍ക്കുന്ന യൂണിറ്റാണ് കാനക്കോട്. വര്‍ഷാവര്‍ഷം നടത്തുന്ന റംസാന്‍ കിറ്റില്‍ നിന്നും വ്യത്യസ്തമാണ് ഈ വര്‍ഷത്തെ സാന്ത്വന പദ്ധതി.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ജി സി സി കമ്മറ്റി, എസ് എസ് എഫ് സംയുക്തമായി  കൈകോര്‍ത്ത് 3 ലക്ഷം രൂപയുടെ സാന്ത്വന പദ്ധതിയില്‍ നാട്ടിലെ 250  കുടുംബങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു.

 ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് 30 വര്‍ഷത്തെ പാരമ്പര്യമുള്ള എസ് വൈ എസ് കാനക്കോട് യൂണിറ്റ് നാട്ടിലെ മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്തും സജീവ പങ്കാളിത്തം വഹിക്കുന്നു.

കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സുന്നീ സംഘ കൂട്ടായ്മയുടെ പ്രവര്‍ത്തന ഫലമായി നിരവധി സാന്ത്വന പ്രവര്‍ത്തനങ്ങളും ചെയ്തു വരുന്നുണ്ട്.


മംഗല്യ സഹായം, വിധവാ ഫണ്ട്, വിദ്യാഭ്യസ സ്‌കോളര്‍ഷിപ്പ്, ഭവന നിര്‍മ്മാണ സഹായം, ആതുര സുശ്രൂഷ സേവനം തുടങ്ങിയ പദ്ധതികളും യൂണിറ്റ് കേന്ദ്രീകരിച്ച്ജി സി സി കമ്മറ്റിയുടെ സഹകരണത്തോടെ നടത്തി വരുന്നു.

കാനക്കോട് സുന്നീ സെന്ററില്‍ നടന്ന ചടങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കെ എം മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുള്ളേരിയ മേഖല ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. പളളപ്പാടി ജുമാമസ്ജിദ് ഖത്വീബ് അഷ്‌റഫ് ജൗഹരി എരുമാട് വിഷയാവതരണം നടത്തി.അഷ്‌റഫ് ചാക്കട്ടടി സ്വാഗതവും അടുക്കം അബ്ദുല്ല മൗലവി നന്ദിയും പറഞ്ഞു.



SHARE THIS

Author:

0 التعليقات: