കൊച്ചി : 230 ഓളം ആളുകളുടെ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ മാലിന്യങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ച നിലയില്‍. ഒഡീഷ സ്വദേശികളുടെ പേരിലുള്ള കാര്‍ഡുകളാണ് കണ്ടെത്തിയത്.
കളമശ്ശേരി നഗരസഭ വിടാക്കുഴ വാര്‍ഡില്‍ ഇലഞ്ഞിക്കുളം പ്രദേശത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. പോലീസ് ഇത് കസ്റ്റഡിയിലെടുത്തു. ഓരോ കാര്‍ഡും പരിശോധിച്ച ശേഷം തുടരന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. എന്നാല്‍ ഇരട്ട വോട്ട് വിവാദം നിലനില്‍ക്കുന്നതിനാല്‍ ഉന്നത തല അന്വേഷണം നടത്തണം എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

0 التعليقات: