Tuesday, 20 April 2021

കൊവിഡ്: ബേങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ നാളെ മുതല്‍ മാറ്റം


തിരുവനന്തപുരം: കൊവിഡ് സാഹചര്യം പരിഗണിച്ച് ബേങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ബുധനാഴ്ച ( ഏപ്രില്‍ 21 ) മുതല്‍ ഈ മാസം 30 വരെ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയായിരിക്കും ബേങ്കുകള്‍ പ്രവര്‍ത്തിക്കുക.


സമയ മാറ്റം ആവശ്യപ്പെട്ട് ബേങ്ക് യൂണിയനുകളുടെ സംയുക്ത സമിതി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കണമെന്നും, അത്യാവശ്യം ശാഖകള്‍ മാത്രം തുറക്കാന്‍ അനുമതി വേണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.





SHARE THIS

Author:

0 التعليقات: