മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹച്യത്തില് മലപ്പുറം ജില്ലയില് കൂടുതല് നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. പതിനാറ് പഞ്ചയത്തുകളില് കൂടി ഇന്ന് രാത്രി മുതല് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിലും നിയന്ത്രണമേര്പ്പെടുത്തിയിട്ടുണ്ട്.
ആരാധനാലയങ്ങളിലെ ചടങ്ങുകളില് ഉള്പ്പെടെ അഞ്ച് പേരില് കൂടുതല് ആളുകള് പങ്കെടുക്കാന് പാടില്ലെന്നാണ് ജില്ലാ കളക്ടര് അറിയിച്ചിരിക്കുന്നത്. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മില് നടത്തിയ കൂടിക്കാഴ്ചയെ തുടര്ന്നാണ് തീരുമാനമെന്നും കളക്ടര് വാര്ത്തക്കുറിപ്പിലൂടെ അറിയിച്ചു. രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുതിച്ചുയരുന്ന സാഹചര്യത്തില് ജനങ്ങള് കൂടുതല് പങ്കെടുക്കുന്ന ആരാധനാ ചടങ്ങുകള് നിശ്ചിത എണ്ണത്തിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ടെന്നും പൊതുജനങ്ങള് പ്രാര്ത്ഥനകള് സ്വന്തം വീടുകളില് വച്ച് തന്നെ നടത്തുന്നതാണ് ഉചിതമെന്നും വാര്ത്താകുറിപ്പില് പറയുന്നു.
നന്നംമുക്ക്, മുതുവല്ലൂര്, ചേലേമ്ബ്ര, വാഴയൂര്, തിരുനാവായ, പോത്തുകല്ല്, ഒതുക്കുങ്ങല്, താനാളൂര്, നന്നമ്ബ്ര, ഊരകം, വണ്ടൂര്, പുല്പ്പറ്റ, വെളിയംകോട്, ആലംകോട്, വെട്ടം, പെരുവള്ളൂര് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്പ്പെടുത്തിയിട്ടുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി 30 ശതമാനത്തിനു മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

0 التعليقات: