തറാവീഹ് നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കം മത സംഘടന നേതാക്കള്‍ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചത്.
അടിയന്തര ചികിത്സകള്‍ക്കും മരുന്ന് ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കും പുറത്തു പോകുന്നവര്‍ക്കും കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചതായി ഡിജിപി ലോക്‌നാഥ് ബഹ്‌റ നേരത്തെ അറിയിച്ചിരുന്നു.

0 التعليقات: