Friday, 16 April 2021

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ നിര്‍ബന്ധം


ഇത്തവണ ഹജ്ജിന് ഇന്ത്യയില്‍ നിന്നുംപോകുന്നവര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ. കൊവിഡ് വാക്സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്ജിന് അയക്കില്ലെന്ന് ഹജ്ജ് കമ്മിറ്റി സി.ഇ.ഒ മഖ്സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു.


ഇത്തവണ ഹജ്ജ് തീര്‍ഥാടനത്തിന് അപേക്ഷിച്ചവര്‍ വേഗം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കണം .അങ്ങനെയെങ്കില്‍ അവര്‍ക്ക് തീര്‍ഥാടനത്തിന് മുന്‍പ് രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും .സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരമാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച് സൗദി അധികാരികളില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. തീര്‍ത്ഥാടനം സംബന്ധിച്ച് അന്തിമ തീരുമാനം ഔദ്യോഗിക അറിയിപ്പുമായി ബന്ധപ്പെട്ടായിരിക്കും എടുക്കുക എന്നും മഖ്സൂദ് പറഞ്ഞു.


2021ലെ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാവുകയാണെങ്കില്‍ ജൂണ്‍ പകുതിയോടെ തന്നെ ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കും. കൊവിഡ് പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ വര്‍ഷം ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല.



SHARE THIS

Author:

0 التعليقات: