Friday, 16 April 2021

കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി കളക്ടര്‍

 


ഞായറാഴ്ച കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണില്ലെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരാളുടെ കമന്റിനു മറുപടി ആയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. നിലവില്‍ കോഴിക്കോട് ജില്ലയില്‍ ലോക്ക്ഡൗണ്‍ ഇല്ലെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കുറിച്ചു.



ഞായറാഴ്ച കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ചില മാധ്യമങ്ങളും സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതിനെയാണ് കളക്ടര്‍ തള്ളിയത്.



SHARE THIS

Author:

0 التعليقات: