Friday, 16 April 2021

മംഗലാപുരം ബോട്ട് അപകടത്തില്‍പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു


കോഴിക്കോട് : മംഗലാപുരം ബോട്ട് അപകടത്തില്‍പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരാണ് ആഴക്കടലില്‍ നിന്നും മൃതദേഹങ്ങള്‍ എടുത്തത്. 150 മീറ്ററോളം മുങ്ങി പോയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.

ഇനി ആറ് മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്താനുമുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരും. കഴിഞ്ഞ ഞായറാഴ്ച്ച കോഴിക്കോട് ബേപ്പൂരില്‍ നിന്നും മീന്‍ പിടിക്കാനായി 14 തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടാണ് തിങ്കളഴ്ച വിദേശ ചരക്ക്കപ്പലില്‍ ഇടിച്ച് തകര്‍ന്നത്.



SHARE THIS

Author:

0 التعليقات: