Tuesday, 20 April 2021

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു




മൊഗ്രാല്‍ പുത്തൂര്‍: കാറും ഓടോറിക്ഷയും കൂട്ടിയിച്ച് ഡ്രൈവര്‍ മരിച്ചു. ചൗക്കി ഓടോ സ്റ്റാന്‍ഡിലെ ഓടോറിക്ഷ ഡ്രൈവര്‍ ജനാര്‍ദനന്‍ (35) ആണ് മരിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂറുവിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ നിര്‍ദേശിച്ചു. മംഗളൂറുവിലേക്ക് പോവുന്നതിനിടയില്‍ കുമ്പളയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.



SHARE THIS

Author:

0 التعليقات: