ന്യൂനപക്ഷ ക്ഷേമപദ്ധതിയില്‍ 80:20 അനുപാതം ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് കമാല്‍ പാഷ. ക്ഷേമ പദ്ധതി 100% മുസ്ലിം സമൂഹത്തിന് വേണ്ടിയുള്ളതായിരുന്നു. മറ്റ് ന്യൂനപക്ഷങ്ങളുടെ പ്രതിഷേധം ഭയന്ന് പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ ഇത് 80:20 ആക്കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുസ്ലിം വിഭാഗത്തിനായി മാറ്റിവച്ചത് വിഭജിക്കുകയല്ല വേണ്ടത്. മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പദ്ധതി തയാറാക്കണം. ഈ വിഷയത്തിലെ ഹൈക്കോടതി വിധി തെറ്റാണെന്ന് പറയാനാകില്ല. മുന്നില്‍ വന്ന വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിധി. ക്ഷേമ പദ്ധതികളുടെ ചരിത്രം കോടതിയെ ധരിപ്പിക്കാന്‍ മുസ്ലിം വിഭാഗത്തിനായില്ലെന്നും കമാല്‍പാഷ ട്വന്റിഫോറിനോട് പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരെ ജമാഅത്ത് കൗണ്‍സില്‍ രംഗത്തെത്തി. വിധി ചോദ്യം ചെയ്ത് മുസ്ലീം ജമാഅത്ത് കൗണ്‍സില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. ആനുകൂല്യങ്ങള്‍ മുസ്ലിം സമുദായത്തിന് മാത്രമെന്ന് സംസ്ഥാന പ്രസിഡന്റ് കരമന ബയാര്‍ 24 നോട് പറഞ്ഞു. 80:20 അനുപാതം റദ്ദാക്കിയ കോടതി വിധി നിരാശാജനകമാണ്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

0 التعليقات: