തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഗവര്‍ണറെ കാണും. രാവിലെ പതിന്നൊരയോടെയാണ് പിണാറായി ഗവര്‍ണറെ കണ്ട് രാജിക്കത്ത് രാജിക്കത്ത് കൈമാറും. സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പില്‍ വമ്ബന്‍ വിജയം നേടി ഭരണത്തുടര്‍ച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തോടൊപ്പം എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. കണ്ണൂരെ വീട്ടില്‍ ആയിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്തേക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജയും എത്തും. ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയ ശേഷം നാളെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് നടത്തും. കേരളത്തിലെ പൊളിറ്റ് ബ്യൂറോ അംഗങ്ങളും ഇതിന് മുന്നോടിയായി യോഗം ചേരും

0 التعليقات: