കോവിഡ് വ്യാപനം ചെറുക്കാന്‍ മെയ് അഞ്ച് മുതല്‍ രണ്ടാഴ്ചത്തേക്ക് ഒഡീഷയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. മെയ് 5 മുതല്‍ മെയ് 19 പുലര്‍ച്ചെ അഞ്ച് മണി വരെയായിരിക്കും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ശനി, ഞായര്‍ ഒഴിച്ച് മറ്റു ദിവസങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി എസ് സി മൊഹപാത്ര പറയുകയുണ്ടായി.
വാരാന്ത്യങ്ങളില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതല്‍ തിങ്കള്‍ രാവിലെ അഞ്ച് മണിവരെയായിരിക്കും സമ്ബൂര്‍ണ്ണ അടച്ചിടല്‍ ഏര്‍പ്പെടുത്തുന്നത്. വാരാന്ത്യങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കൂ.

0 التعليقات: