Tuesday, 4 May 2021

ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്തും; പ്രതിരോധ ഉപകരണങ്ങളുമായി ആദ്യ വിമാനം രാജ്യത്തെത്തി


ന്യൂഡല്‍ഹി:

കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയ്ക്ക്ഓക്‌സിജന്‍ നിറച്ച 282 സിലിണ്ടറുകള്‍, 60 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവയാണ് പ്രധാനമായും കുവൈത്ത് ഇന്ത്യയ്ക്ക് നല്‍കിയത്. മരുന്നുകളും ആരോഗ്യരക്ഷാ അനുബന്ധ ഉപകരണങ്ങളും കുവൈത്ത് ഇന്ത്യയ്ക്കായി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.


കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വിവിധ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവുമായെത്തുന്നത്. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങള്‍ ഇന്ത്യയ്ക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. കൈത്താങ്ങായി കുവൈത്തും. ഇന്ത്യയ്ക്ക് അടിയന്തിര സഹായവുമായി കുവൈത്തില്‍ നിന്നുള്ള ആദ്യ വിമാനം എത്തി. ജീവന്‍രക്ഷാ ഉപകരണങ്ങളുമായുള്ള ആദ്യ ഘട്ട സഹായമാണ് ഇന്ന് പുലര്‍ച്ചെ രാജ്യത്തെത്തിയത്.




SHARE THIS

Author:

0 التعليقات: