കോഴിക്കോട്മു-ഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളത്തിന് സല്‍ഭരണം കാഴ്ചവെച്ച എല്‍.ഡി.എഫ് ഗവണ്മെന്റിന്റെ രണ്ടാം ഊഴത്തിലേക്കുള്ള ഈ വിജയത്തില്‍ കേരളജനത ഏറെ സന്തോഷിക്കുമ്പോള്‍ സുന്നികളും ആഹ്ലാദത്തോടെ അതില്‍ പങ്കുചേരുന്നുവെന്നു ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.
പൗരത്വ ഭേദഗതിക്ക് ശ്രമം നടന്നപ്പോള്‍ ന്യൂനപക്ഷങ്ങളെ മുഖ്യമന്ത്രി ചേര്‍ത്തുപിടിച്ചു. ധീരമായ നിലപാടെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്ന് നടത്തിയ സമരവുമായി എല്ലാ മതജാതി വിഭാഗങ്ങളും സഹകരിച്ചു. ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണവും സഹായവും എത്തിക്കുന്നതില്‍ സര്‍ക്കാര്‍ കാണിച്ച ശ്രദ്ധ എല്ലാവരുടെയും ഹൃദയംകവര്‍ന്നു. പ്രയാസനാളുകളില്‍ ജനങ്ങളെ ശ്രദ്ധിക്കുന്നവരും അവരുടെ പ്രശനങ്ങള്‍ക്ക് പരിഹാരം നിശ്ചയിക്കുന്നവരുമാണല്ലോ നല്ല ഭരണാധികാരി.
ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഉന്നയിച്ച ഓരോ വിഷയങ്ങളിലും വളരെ നല്ല പ്രതികരണവും, ആവശ്യമായ സഹായവുമാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് കോഴിക്കോട് പുനഃസ്ഥാപിക്കുന്നതിനും, ഹജ്ജിനു പോകുന്ന സ്ത്രീകള്‍ക്ക് പ്രത്യേകമായി നാല് നില കെട്ടിടം കരിപ്പൂരില്‍ നിര്‍മാണം നടത്താനുള്ള കാര്യങ്ങള്‍ വേഗത്തില്‍ ചെയ്തുതന്നതുമെല്ലാം സര്‍ക്കാറാണ്. ഹജ്ജ് കമ്മറ്റിക്കും കേരളത്തിലെ മുഴുവന്‍ മുസ്ലിംകള്‍ക്കും അഭിമാനകരമാണ് ഇത്.
മദ്രസാധ്യാപകര്‍ക്ക് വേണ്ടി ക്ഷേമനിധി പെന്‍ഷന്‍ നടപ്പിലാക്കിയതും, എല്ലാ മതവിഭാഗങ്ങളുടെയും കാര്യങ്ങള്‍ അനുതാപപൂര്‍ണ്ണമായ നിലപാടുകള്‍ എടുത്തതും മാതൃകാപരമായിരുന്നു. കേരള മുസ്ലിം ജമാഅത്ത് ഉയര്‍ത്തിയ ന്യായമായ ആവശ്യങ്ങളെ പരിഗണിക്കുന്ന സമീപനമായിരുന്നു സര്‍ക്കാര്‍ എടുത്തതും. കേരളത്തിന് അടുത്ത അഞ്ചുകൊല്ലം പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ മികച്ച നിലയില്‍ ഭരണം നടത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം : സി മുഹമ്മദ് ഫൈസി പറഞ്ഞു

0 التعليقات: