മ്യാന്‍മറിലെ ഗ്രാമീണ മേഖലയില്‍ പട്ടാളവും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലില്‍ 20 ഗ്രാമീണരെ സൈന്യം വധിച്ചു. അയേയാര്‍വാഡി നദീതീരത്തുള്ള ക്യേന്‍പേ നഗരത്തിനോടു ചേര്‍ന്നുള്ള പ്രദേശം തലസ്ഥാനമായ യാങ്കൂണില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അമ്പും വില്ലും തെറ്റാലിയുമായാണ് നാട്ടുകാര്‍ പട്ടാളത്തെ നേരിട്ടത്.
ഓങ്‌സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച ശേഷം പട്ടാളം നടത്തുന്ന ക്രൂരമായ കൂട്ടനരഹത്യയാണിത്. ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന പട്ടാളം ഇതുവരെ 845 പേരെ വകവരുത്തി. ഗ്രാമത്തില്‍ ആയുധം തിരഞ്ഞെത്തിയ സേനയെയാണ് പരമ്പരാഗത ആയുധങ്ങളുമായി ഗ്രാമീണര്‍ നേരിട്ടത്.

0 التعليقات: