Tuesday, 1 June 2021

രണ്ടാം കൊവിഡ് തരംഗത്തില്‍ മരിച്ചത് 594 ഡോക്ടര്‍മാര്‍


ന്യൂഡല്‍ഹി -  കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് 594 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ). ഡല്‍ഹിയില്‍ നിന്ന് മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു.


കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ച് മരിച്ചതായും ഐ എം എ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരില്‍ 45 ശതമാനവും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് ഇതുവരെ 1,300 ഡോക്ടര്‍മാര്‍ മരിച്ചതായാണ് ഇവരുടെ കണക്കുകള്‍.






SHARE THIS

Author:

0 التعليقات: