Tuesday, 1 June 2021

കൊടകര കുഴല്‍പ്പണക്കേസ്: പ്രതികളുമായി ബിജെപി നേതാക്കള്‍ക്ക് നേരിട്ട് ബന്ധമെന്ന് പൊലീസ്

 





കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കള്‍ക്കെതിരെ കുരുക്ക് മുറുകുന്നു. കേസിലെ പ്രതികളുമായി ബിജെപി നേതാക്കള്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു.



കേസിലെ മുഖ്യപ്രതികളുമായി ബിജെപി ജില്ലാ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കണ്ണൂരില്‍വച്ചാണ് കൂടിക്കാഴ്ച നടന്നതെന്നും പൊലീസ് അറിയിച്ചു. കവര്‍ച്ചയ്ക്ക് ശേഷം കേസിലെ മുഖ്യപ്രതികളിലൊരാളായ ദീപക് തൃശൂര്‍ ബിജെപി ഓഫിസില്‍ എത്തിയതായും പൊലീസ് വ്യക്തമാക്കി. ബിജെപി ജില്ലാ നേതൃത്വം ദീപക്കിനെ പാര്‍ട്ടി ഓഫിസിലേയ്ക്ക് വിളിച്ചുവരുത്തിയതാണെന്നാണ് സൂചന. അതേസമയം, ഇത് സംബന്ധിച്ച് തെളിവ് ശേഖരിക്കാന്‍ പൊലീസിന് ആയിട്ടില്ല. ബിജെപി ഓഫിസിലെ സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ ബിജെപി ജില്ലാ പ്രസിഡന്റ്് കെ. കെ അനീഷ് കുമാറിന്റെ മൊഴിയെടുക്കാനിരിക്കെയാണ് പൊലീസ് ഈ നിര്‍ണായക വിവരങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുന്നത്.




SHARE THIS

Author:

0 التعليقات: