Wednesday, 2 June 2021

സര്‍ക്കാറിനെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഇകഴ്ത്തി കാട്ടാന്‍ ശ്രമിച്ചിട്ടില്ല; കൊവിഡ് നേരിടാന്‍ നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷം



കൊവിഡ് വിവാദമാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരുമിച്ച് നില്‍കേണ്ട സമയമാണ് ഇത്. സര്‍ക്കാറിനെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഇകഴ്ത്തി കാണിക്കാന്‍ ശ്രമിച്ചിട്ടില്ല. തെറ്റായ പരാമര്‍ശം ആരോഗ്യ മന്ത്രി പിന്‍വലിക്കമെന്ന് സതീശന്‍ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിന്‍ ക്ഷാമവും മരണനിരക്കിലെ അവ്യക്തതയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.



കൊവിഡ് വിഷയത്തില്‍ പ്രതിപക്ഷം നിരുപാധിക പിന്തുണയാണ് നല്‍കിയിട്ടുള്ളത്. അല്ലെങ്കില്‍ സംസ്ഥാനത്ത് അരാഷ്ട്രീയ സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മരണസംഖ്യ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം മാറ്റണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


ഒരു പ്രഫഷനല്‍ ഡോക്ടര്‍ എന്ന നിലയിലാണ് എം.കെ. മുനീര്‍ കാര്യങ്ങള്‍ വിശദീകരിച്ചതെന്ന് മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ സഹകരണം വേണ്ടെന്ന നിലയിലാണ് ആരോഗ്യ മന്ത്രി സംസാരിക്കുന്നത്. മന്ത്രിക്ക് പ്രതിപക്ഷത്തിന്റെ സഹകരണം വേണ്ടെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാറിന് പ്രതിപക്ഷത്തിന്റെ സഹകരണം ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.



SHARE THIS

Author:

0 التعليقات: