ന്യൂഡല്‍ഹി - ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റു ഉപജീവനം നടത്തുന്ന യുവാവിനെ ഇലക്ട്രിക് ഷോക്ക് നല്‍കി കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശി ഒഷിത് ദാസ് (28) ആണം കൊല്ലപ്പെട്ടത്.
മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ അഞ്ചംഗ സംഘം പിടിച്ചുകൊണ്ടുപോയി ക്രൂരമായി തല്ലിച്ചതച്ച ശേഷം ഇലക്ട്രിക് ഷോക്ക് നല്‍കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൃഷന്‍ കുമാര്‍, ധര്‍മേന്ദ്ര എന്നീ രണ്ട് ആളുകള്‍ അറസ്റ്റിലായി. മറ്റുള്ളവര്‍ക്കായി അന്വേഷണം നടക്കുകയാണ്.

0 التعليقات: