Saturday, 5 June 2021

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 95 രൂപ പിന്നിട്ടു

പെട്രോളിന് ഇന്ന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 95 രൂപ 13 പൈസയില്‍ എത്തിയത്. ഒരു ലിറ്റര്‍ ഡീസലിന് 91 രൂപ 58 പൈസയാണ്.


ഡല്‍ഹിയില്‍ പെട്രോള്‍ വില ഇതോടെ 94.76 രൂപയിലും മുംബൈയില്‍ 100.98 രൂപയിലുമെത്തി. ഡീസല്‍ വില ഡല്‍ഹിയില്‍ 85.66 രൂപയും മുംബൈയില്‍ 92.66 രൂപയുമാണ്.

നിരവധി പ്രദേശങ്ങളിലാണ് പെട്രോള്‍ വില നൂറ് കടന്നിരിക്കുന്നത്. രാജസ്ഥാനിലെ ശ്രീ ?ഗം?ഗാന?ഗറിലാണ് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില. 105.28 രൂപയാണ് ഇവിടുത്തെ വില. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും പെട്രോള്‍ വില നൂറ് പിന്നിട്ടിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: